തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്-സന്ധ്യാ ദമ്പതികളുടെ മകൾ സൗപർണികയെ(15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ കലവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തിവരികയായിരുന്നു. പൂജാ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

