Site iconSite icon Janayugom Online

വൈഎസ്ആർസിപിയുടെ പോസ്റ്ററുകൾ നശിപ്പിച്ചെന്നാരോപിച്ച് മൂന്ന്, നാല് ക്ലാസ് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തു

ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിലെ പൽനാട് മേഖലയിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) ബാനറുകൾ നശിപ്പിച്ചുവെന്നാരോപിച്ച് മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനുള്ളിൽ തടഞ്ഞുവച്ചു.

കുട്ടികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി വൈകുന്നേരം വരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഭരണ വൈഎസ്ആർസിപി പോസ്റ്ററുകൾ കീറിക്കളഞ്ഞതിനാണ് പ്രായപൂർത്തിയാകാത്തവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. കുട്ടികളെ പൊലീസ് മണിക്കൂറകളോളം നിലത്തിരുത്തി.

എന്നാല്‍ അന്വേഷണത്തിനായി വിദ്യാർത്ഥികളെ അവരുടെ രക്ഷിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നാണ് സത്തേനപ്പള്ളി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയറാം പ്രസാദ് പറഞ്ഞത്. പിന്നീട് വിട്ടയച്ചതായും പ്രസാദ് പറഞ്ഞു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്റ്റേഷനിലിരുത്തിയതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസിനെതിരെയും നടപടി സ്വീകരിക്കണമെന്നും ടിഡിപി ആവശ്യപ്പെട്ടു.

Eng­lish summary;Class 3, 4 stu­dents tak­en to police sta­tion for dam­ag­ing YSRCP posters

You may also like this video;

Exit mobile version