ഭോപ്പാലിലെ ഖോഫീസ ഏരിയയിലെ സർക്കാർ സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. സ്കൂളിലെ വാച്ചറായി ജോലി ചെയ്തവന്നയാളാണ് എട്ടര വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ലക്ഷ്മിനാരായണൻ ധനക് എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ആറ് ദിവസം മുമ്പാണ് സ്‌കൂളിൽ പ്രവേശനം നേടിയത്. ഉച്ചഭക്ഷണ സമയത്ത് ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ പിന്തുടര്‍ന്ന് ഇയാള്‍ വായ് മൂടിയശേഷം മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
പെൺകുട്ടി കരയുന്നത് കണ്ട മറ്റ് വിദ്യാർത്ഥികളാണ് അധ്യാപകരെ വിവരമറിയിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
English summary;Class 4 Girl Raped In School Toilet, Accused Arrested
You may also like this video;