Site iconSite icon Janayugom Online

വണ്ടറടിപ്പിച്ച ക്ലാസിക് പോരാട്ടം

ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസിനെ വീഴ്ത്തിയ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം. വിംബിള്‍ഡണിലെ തോല്‍വിക്ക് കിരീടം നേടി കണക്കുതീര്‍ക്കാന്‍ ദ്യോക്കോയ്ക്കായി. ശാരീരിക ബുദ്ധിമുട്ടുകളും കൗമാര താരത്തിന്റെ കനത്ത വെല്ലുവിളിയും അതിജീവിച്ചാണ് ദ്യോക്കോ വിജയിച്ചത്. ടെന്നീസ് ലോകം കണ്ട ക്ലാസിക്ക് പോരാട്ടമാണ് സിന്‍സിനാറ്റിയില്‍ നടന്നത്.

മത്സരം നാല് മണിക്കൂര്‍ നീണ്ടു. സ്‌കോര്‍: 5–7, 7–6 (9–7), 7–6 (7–4). ലോക ഒന്നാം നമ്പര്‍ താരവും രണ്ടാം നമ്പര്‍ താരവും ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ഇരു താരങ്ങളും വിട്ട് കൊടുക്കാതെയാണ് പൊരുതുന്നതിയത്. 36 കാരനായ ദ്യോക്കോവിച്ച് 20 കാരനായ അല്‍ക്കാരസിനെോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് തിരിച്ചുവന്നത്. ആദ്യ സെറ്റില്‍ ബ്രേക്ക് കണ്ടത്തി ദ്യോക്കോവിച്ച് മുന്നില്‍ എത്തിയെങ്കിലും തിരിച്ചു രണ്ടു ബ്രേക്ക് കണ്ടത്തിയ അല്‍ക്കാരസ് സെറ്റ് 7–5നു നേടി മത്സരത്തില്‍ മുന്നില്‍ എത്തി. രണ്ടാം സെറ്റില്‍ ആദ്യം ബ്രേക്ക് കണ്ടെത്തിയ അല്‍കാരസ് സെറ്റില്‍ 4–2 നു മുന്നിലെത്തി. എന്നാല്‍ തിരിച്ചു ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. ടൈബ്രേക്കറില്‍ മാച്ച്‌ പോയിന്റ് രക്ഷിച്ച ദ്യോക്കോവിച്ചിനു 7–6(9–7)സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.

ഇഞ്ചോടിഞ്ചു നിന്ന മൂന്നാം സെറ്റിനാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്. വിംബിള്‍ഡണില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച്‌ കിരീടം നേടിയാണ് അല്‍ക്കാരസ് സിന്‍സിനാറ്റിയിലെത്തിയത്. 23 ഗ്രാന്‍ഡ്സ്‌ലാം കിരീടങ്ങളുടെ റെക്കോഡുള്ള ദ്യേക്കോ എക്കാലത്തെയും മികച്ച ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളുടെ റെക്കോഡുള്ള മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താനുള്ള ശ്രമത്തിലായിരുന്നു. ആ സ്വപ്നമാണ് അല്‍ക്കാരസ് വിംബിള്‍ഡണില്‍ തല്ലിക്കെടുത്തിയത്. ആ തോല്‍വിക്കാണ് ദ്യോക്കോ കണക്കു തീര്‍ക്കുകയും ചെയ്തു. സെമിഫൈനലില്‍ ഹുബര്‍ട്ട് ഹര്‍ക്കസിനെ തകര്‍ത്താണ് അല്‍ക്കാരസ് ഫൈനലിന് എത്തിയത്. അലക്സാണ്ടര്‍ സ്വരേവിനെ മറികടന്നായിരുന്നു ദ്യോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശനം.

Eng­lish Sam­mury: ATP 1000 Cincin­nati Mas­ters Clas­sic fight 

Exit mobile version