Site iconSite icon Janayugom Online

ഷർട്ടിന് പുറകിൽ കുത്തിവരച്ച് സഹപാഠികള്‍; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂര മർദനം

എഴുമറ്റൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. ക്ലാസിലിരിക്കുമ്പോൾ ഷർട്ടിന് പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതാണ് മര്‍ദനത്തില്‍ കലാശിച്ചത്. കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അഭിനവിൻറെ പിൻ ബെഞ്ചിൽ ഇരുന്ന അഞ്ചംഗ സംഘം ഷർട്ടിന്റെ പിൻവശത്ത് പേന വെച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുക പതിവായിരുന്നുവെന്ന് അഭിനവ് പറയുന്നു. തിങ്കളാഴ്ച ക്ലാസ്സിൽ എത്തിയ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇൻറർവെൽ സമയത്ത് സൗഹൃദം നടിച്ച അഞ്ചംഗ സംഘം എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് അഭിനവിന്റെ പരാതിയിൽ പറയുന്നത്.

Exit mobile version