Site iconSite icon Janayugom Online

ഡി മണിക്ക് ക്ലീന്‍ ചിറ്റ് ; പങ്ക് കണ്ടെത്താനായില്ലെന്ന് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്ഐടി.കേസില്‍ ഡി മണിയുടെ പങ്ക് കണ്ടെത്താനായില്ലന്ന് എസ്ഐടി പറഞ്ഞു.എസ്ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ഡി മണിയെ ചോദ്യം ചെയ്തതിനു ശേഷം, പ്രവാസിയുമായും ശബരിമല സ്വർണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുമായും മറ്റു പ്രതികളുമായും അദ്ദേഹത്തിന് പങ്കില്ലെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച പ്രവാസിയായിരുന്നു കേസിൽ ഡി മണിക്ക് പങ്കുണ്ടെന്ന വിവരം പറഞ്ഞത്. ഇതുസംബന്ധിച്ച തെളിവുകൾ നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ എസ്ഐടി മുമ്പാകെ ഹാജരായി. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ജയശ്രീ ഹാജരായത്.

ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുക.

Exit mobile version