Site icon Janayugom Online

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നും നാളെയും വൃത്തിയാക്കലും അണുനശീകരണവും

ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇന്നും നാളെയുമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ നടക്കുന്ന ശുചീകരണത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പങ്കെടുക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി യുവജന തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരുന്നു. മന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകള്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു.

Eng­lish sum­ma­ry; Clean­ing and dis­in­fec­tion of schools in the state today and tomorrow

You may also like this video;

Exit mobile version