അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയ്ക്കെതിരെയാണ് നടപടി. രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തര നടപടി. സന്തോഷ് രവീന്ദ്രനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.
English Summary: clerk suspended for insulting kodiyeri balakrishnan
You may also like this video