കാലാവസ്ഥാ ഉച്ചകോടിയിലെ രണ്ട് പ്രധാന കാലാവസ്ഥാ കരാറുകളില്‍ ഒപ്പിടാത്ത ഇന്ത്യയുടെ നിലപാടിനെതിരെ വിമര്‍ശനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമെന്നും പുനരുപയോഗ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കരാറുകളില്‍ ഒപ്പുവയ്ക്കാത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
2030ഓടെ പുനരുപയോഗ ഊര്‍ജം മൂന്നിരട്ടിയായി മാറ്റാൻ 118 രാജ്യങ്ങള്‍ അംഗീകരിച്ച കരാറില്‍ നിന്നാണ് ഇന്ത്യ പിൻവലിഞ്ഞത്. അന്താരാഷ്ട്ര ഊര്‍ജ ഏജൻസി നിർദേശമനുസരിച്ച് രൂപപ്പെടുത്തിയെടുത്ത കരാര്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിവേഗം ചെറുക്കാൻ സഹായകമായേനെ എന്നാണ് വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജം ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന ചൈനയും കരാറില്‍ ഒപ്പുവച്ചിട്ടില്ല. 170 ഗിഗാവാട്ട് സ്ഥാപിത പുനരുപയോഗ ഊര്‍ജമാണ് ഇന്ത്യക്ക് നിലവിലുള്ളത്. 500 ഗിഗാവാട്ട് എന്ന ഇന്ത്യയുടെ ആശയത്തെ സാക്ഷാത്കരിക്കാൻ കരാറിലൂടെ സാധിക്കുമെന്നിരിക്കെയാണ് ഇന്ത്യ ഒപ്പിടാൻ വിമൂഖത കാണിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഇതിന് പുറമെ സിഒപി28ന്റെ ഭാഗമായി കൊണ്ടുവന്ന ആരോഗ്യ- കാലാവസ്ഥാ കരാറില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. 123 രാജ്യങ്ങള്‍ ഒപ്പുവച്ചപ്പോള്‍ ഇന്ത്യൻ ആരോഗ്യ മേഖലയ്ക് കരാര്‍ ഗുണകരമാകില്ലെന്ന കാരണത്താല്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. കരാറനുസരിച്ച് ആരോഗ്യ മേഖലയിലെ ശീതീകരണ സംവിധാനങ്ങളില്‍ ഹരിതഗ്രഹവാതകങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നാണ് വിഭാവനം ചെയ്യുന്നതെന്നും ഇത് ആരോഗ്യ സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.
English Summary: Climate change: environmentalists criticizes India
You may also like this video