Site iconSite icon Janayugom Online

കാലവസ്ഥാ വ്യത്യയാനം ലോകത്തെ തടാകങ്ങള്‍ വറ്റിവരളുന്നു

കാലാവസ്ഥാ വ്യതിയാനത്തെയും സുസ്ഥിരമല്ലാത്ത ജല ചൂഷണത്തെയും തുടര്‍ന്ന് ലോകത്തിലെ പകുതിയിലധികം തടാകങ്ങളും ജലസംഭരണികളും വറ്റിവരളുന്നുവെന്ന് പഠനം. വിര്‍ജീനിയ സര്‍വകലാശാലയിലെ സര്‍ഫസ് ഹൈഡ്രോളജിസ്റ്റ് ആയ ഫാങ്ഫാങ് യാവൊയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ജേണല്‍ സയന്‍സ് എന്ന മാഗസിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1992 മുതല്‍ 2020 വരെയുള്ള ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇതിന്റെ ഭാഗമായി.
നദികള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും നല്‍കുന്ന പ്രാധാന്യം തടാകങ്ങള്‍ക്ക് നല്‍കാത്തതും ഇവയുടെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുമാണ് വരള്‍ചയിലേക്ക് നയിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല സ്രോതസുകളിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകളായി പ്രതിവർഷം ഏകദേശം 22 ജിഗാ ടൺ എന്ന തോതിൽ ജലം നഷ്ടപ്പെടുന്നതായും പഠനത്തിൽ പറയുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ ലേക്ക് മീഡിന്റെ അളവിന്റെ 17 ഇരട്ടിയാണ്. ലോക ജനസംഖ്യയുടെ 25 ശതമാനവും തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതിനാണ് ഇത്തരത്തിലൊരു പഠനത്തിന് കാരണമായത്.
ലോകത്തിലെ ഏറ്റവും വലിയ 1972 തടാകങ്ങളും ജലസംഭരണികളും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. താരതമ്യേന വലിയ തടാകങ്ങളുടെ ദൃശ്യങ്ങളാണ് ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകുക എന്നതിനാലാണ് ചെറിയ തടാകങ്ങളെ സര്‍വേയില്‍ നിന്നൊഴിവാക്കിയത്.
ലോകത്തിലെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയും വരണ്ട പ്രദേശങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം. ആമസോണിലെയും ആര്‍ട്ടിക് തടാകങ്ങളിലെയും ഉഷ്ണമേഖലാ തടാകങ്ങളില്‍ ജലനഷ്ടം കണ്ടെത്തി. ഇത് വരള്‍ച്ചയുടെ വ്യാപ്തി കൂടുന്നതിന് തെളിവാണ്. ജലസംഭരണികള്‍ വറ്റുന്നതിന് പ്രധാന കാരണം അതില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ്. അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ മെഡിലില്‍ സംഭരണശേഷിയുടെ 17 മടങ്ങ് കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

eng­lish sum­ma­ry; Cli­mate change is dry­ing out lakes faster than sci­en­tists thought
you may also like this video;

Exit mobile version