Site icon Janayugom Online

കാലാവസ്ഥാ അടിയന്തരാവസ്ഥ; മൂന്ന് വര്‍ഷംകൊണ്ട് മലിനീകരണം ഉച്ചസ്ഥായിയിലെത്തും: ഐപിസിസി റിപ്പോര്‍ട്ട്

climate change

മൂന്ന് വര്‍ഷത്തിനുള്ളില്‍ മലിനീകരണം ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലാണ് ഹരിതവാതക ഉദ്‌വമനം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ ഇന്റര്‍ഗവണ്‍മെന്റല്‍ സമിതി (ഐപിസിസി) കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകത്തെ വലിയൊരു കാലാവസ്ഥാ ദുരന്തത്തില്‍ നിന്നും രക്ഷിക്കാനാണ് ആഗോള താപന പരിധി 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തിയത്. ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നിങ്ങനെ അടിയന്തരമായ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലോകം വലിയൊരു ദുരന്തത്തില്‍ അകപ്പെട്ടുപോകുന്ന ദിവസം വിദൂരമല്ലെന്നും ഐപിസിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയ്ക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി 2030 ഓടെ ഹരിത വാതക പുറന്തള്ളല്‍ 43 ശതമാനം കുറയ്ക്കണം. മറിച്ചാണെങ്കില്‍ 2100 ആകുമ്പോഴേക്കും ആഗോള താപനം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആകും. ഇത് ദൈര്‍ഘ്യമേറിയ ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, ദൈർഘ്യമേറിയ ഉഷ്ണതരംഗങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, മഞ്ഞുരുകൽ, വരൾച്ച, ചുഴലിക്കാറ്റുകൾ തുടങ്ങി വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള 278 രാജ്യങ്ങളിലെ വിദഗ്ധരുടെ കണ്ടെത്തലുകാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള അപര്യാപ്തമായ ശ്രമങ്ങളുടെ വ്യക്തമായ പ്രതിഫലനം കൂടിയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്നും ഐപിസിസി പറഞ്ഞു. 

Eng­lish Summary:Climate emer­gency; Pol­lu­tion to peak in three years: IPCC report
You may also like this video

Exit mobile version