Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമാപിച്ചു. 1000 ഡ്രോണുകളുടെ 10 മിനിറ്റ് ദൈർഘ്യമുള്ള ഡ്രോൺ ഷോ ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം.

വിജയ് ചൗക്കിൽ നടന്ന ചടങ്ങിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ സാക്ഷിയായി. ഐഐടി ഡൽഹിയുടെയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും പിന്തുണയോടെ ‘ബോട്ട്ലാബ് ഡൈനാമിക്സ്’ എന്ന സ്റ്റാർട്ടപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്ത രൂപങ്ങൾ തീർത്ത് ആയിരത്തോളം ഡ്രോണുകൾ ആകാശത്ത് വിസ്മയം വിരിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ എബൈഡ് വിത്ത് മീ ഇത്തവണ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ നിന്നും ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പകരം പുതുതായി ‘കേരള’, ‘ഹിന്ദ് കി സേന’, ‘ഏ മേരേ വതൻ കെ ലോഗോൻ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആകെ 26 ഗാനങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Eng­lish Sum­ma­ry : Repub­lic Day cel­e­bra­tions con­clud­ed with Beat­ing Retreat Ceremonies

you may also like this video

Exit mobile version