ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. രജൗരി , കത്വ , ദോഡ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനം. നിരവധി പേര്‍ ഇവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി സൂചന. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

