ഹിമാചലില്‍ മഴക്കെടുതിയില്‍ മേഘവിസ്‌ഫോടനം. ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്‌ഫോടമുണ്ടായത്. പ്രദേശത്ത് നിരവധി വാഹനങ്ങൾ ഒലിച്ചു പോയി. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത 21 ലെ ഗതാഗതം തടസപ്പെട്ടു. നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നു വീണു. ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.
ബിലാസ്പൂർ, ഹമീർ പൂർ, കുളു, മാണ്ഡി, ഷിംല, സോളൻ, ഉന തുടങ്ങിയ ഇടങ്ങളിൽ സ്ഥിതി സങ്കീർണമാണ്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. ഇതുവരെ 1000 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലും ഈ മാസം 28 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
English Summary:Cloudburst in Himachal; The bridge collapsed
You may also like this video