Site iconSite icon Janayugom Online

ഹിമാചലില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ടു മരണം സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. കുൽദീപ് സിങ് (62), നിതീഷ് (10) എന്നിവരാണ് മരിച്ചത്. കുൽദീപിന്റെ ഭാര്യ ജീതോ ദേവി, രജനി ദേവി, ദീപിക എന്നിവര്‍ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. . 

ബുധനാഴ്ച രാത്രിയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മലഗി ദാദിയാത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി സംസ്ഥാന എമർജൻസി ഓപറേഷൻ സെന്റർ അറിയിച്ചു. പുരുവാല വില്ലേജിലെ വസ്തുവകകൾക്കും കൃഷിയിടങ്ങൾക്കും നാശമുണ്ടായി. ഗിരി നദിയിലെ ജലനിരപ്പ് ഉയർന്നതായും അധികൃതർ പറഞ്ഞു. ദേശീയ പാത707ന്റെ ഒരു ഭാഗം അടച്ചു. 190ഓളം റോഡുകൾഅടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

Eng­lish Summary;Cloudburst in Himachal; Two deaths

You may also like this video

Exit mobile version