സംസ്ഥാനത്തെ ദുരന്തസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിലെ മഴക്കാല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസും അഗ്നിശമന രക്ഷാസേനയും ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത്. അതിൽ 4 ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 രാ വീതവുമാണ് ഉയർത്തിയിരിക്കുന്നത്.
English summary;CM directs to prepare list of people in high risk areas
You may also like this video;