Site icon Janayugom Online

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സഹായധനം 100 മണിക്കൂറിനുള്ളിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്ന അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായധനം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാന്‍ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 

സാധുവായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഉണ്ടെങ്കിൽ ധനസഹായം എത്രയും വേഗം നൽകും. 2018 മുതൽ 22 ദിവസമാണ് അപേക്ഷ നൽകിയാൽ ധനസഹായം ലഭ്യമാക്കുന്ന പരമാവധി കാലതാമസം. 2016 ൽ അത് 175 ദിവസമായിരുന്നു. നിലവിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രോഗികൾക്ക് സർക്കാർ നൽകുന്ന ധനസഹായം അപര്യാപ്തമാണെന്നും സഹായ ധനം ചികിത്സയ്ക് ആനുപാതികമായി വർധിപ്പിക്കാൻ ആകുമോയെന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : cm dis­as­ter relief fund will be dis­bursed in 100 hours

You may also like this video :

Exit mobile version