Site iconSite icon Janayugom Online

മുഖ്യമന്ത്രി വിട്ടുനിന്നു; ആരോഗ്യ മന്ത്രിയെ സംസാരിക്കാൻ അനുവദിച്ചില്ല

UddavUddav

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ കോവിഡ് സാഹചര്യം ചർച്ചചെയ്യാൻ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിട്ട് നിന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപെയെ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ല. തുടർന്ന് രേഖാമൂലം വിവരങ്ങൾ നൽകി.

മഹാരാഷ്ട്രയെ ആശങ്കാകുലമായ സംസ്ഥാനമായി കേന്ദ്രം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവങ്ങൾ. മഹാരാഷ്ട്രയിൽ വാക്സിൻ ക്ഷാമമുണ്ടെന്നും 40 ലക്ഷം ഡോസ് കോവാക്സിനും 50 ലക്ഷം ഡോസ് കോവിഷീൽഡും വിതരണം ചെയ്യണമെന്നും ടോപ് നൽകിയ പട്ടികയിൽ പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ആരോഗ്യപരമായ കാരണങ്ങളാലാണ് താക്കറെ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ടോപ് പറഞ്ഞു.

രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ മുഖ്യമന്ത്രിയെ ഉപദേശിച്ചു. അതിനാൽ യോഗം ഒഴിവാക്കിയ മുഖ്യമന്ത്രി തന്നോട് പ്രതിനിധീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ പല ജില്ലകളിലും കോവാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തതിനാൽ കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; CM keep away; The health min­is­ter was not allowed to speak

you may also like this video;

Exit mobile version