Site iconSite icon Janayugom Online

കെ റെയില്‍ നാളേയ്ക്കായുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി

കെ റെയില്‍ നാളേയ്ക്കായുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വികസന രംഗത്ത് സ്വീകരിച്ച നടപടികള്‍ക്ക് ജനം പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നതെന്നും, സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നില്‍ക്കുന്നത് ഇത്തവണ സര്‍ക്കാരിന്റെ തുടക്കം മുതല്‍ എതിര്‍ക്കാന്‍ ഇവര്‍ ഒരുമിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ എന്താകുമെന്ന് കരുതി കോണ്‍ഗ്രസും ബിജെപിയും ഒരേ മനസോടും ഒരേ യോജിപ്പോടും കൂടി ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കുമെന്നും അതു കൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ ഇപ്പോള്‍ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോളാണെന്നും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; CM says K rail is a project for tomorrow

You may also like this video;

Exit mobile version