Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും ധാമിയെത്തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ഇന്ന് ഉച്ചയ്ക്കാണ് ധാമി ചുമതലയേറ്റത്.

Eng­lish sum­ma­ry; CM says Uni­fied Civ­il Code to be imple­ment­ed in Uttarak­hand soon

You may also like this video;

Exit mobile version