സിഎംആര്‍എല്‍— എക്സാലോജിക് വിഷയത്തില്‍ എസ്എഫ്ഐഒയ്ക്ക് തിരിച്ചടി. എസ് എഫ്ഐഒ റിപ്പോര്‍ട്ടില്‍ കോടതിയുടെ തുടര്‍ നടപടി നിര്‍ത്തിവെയ്ക്കണമെന്നും , സമന്‍സ് അയക്കാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു മാസത്തേക്കാണ് തുടര്‍ നടപടികള്‍ തടഞ്ഞത്
സിഎംആര്‍എല്‍– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

