Site icon Janayugom Online

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും,നിലവില്‍ രാഷ്ട്രീയ വിവാദത്തിന്‍റെ ഭാഗമാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത്കര്‍ത്ത പ്രതികരിച്ചു.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പെടി ഇനത്തില്‍ മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ ലഭിച്ചെണ്ണാണ് ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതാണ് സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി തള്ളിയിരിക്കുന്നത്.

ഇത് വെറും ആരോപണം മാത്രമാണെന്നും വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും , മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാര്‍ നല്‍കിയതെന്നും സിഎംആര്‍ എല്‍ ജിഎസ് വിശദീകരിച്ചു.

ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും കമ്പനിക്ക് ആവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരുന്നുള്ളൂ എന്നും അങ്ങനെ ഒരു സാഹചര്യം ആവശ്യമായി വരാത്തതുകൊണ്ടാണ് കള്‍സള്‍ട്ടന്‍സി സേവനം ഉപയോഗിക്കാത്തതെന്ന് സിഎംആര്‍എല്‍ പറയുന്നു.

Eng­lish Summary:
CMRL Gen­er­al Sec­re­tary says alle­ga­tion against Chief Min­is­ter’s daugh­ter is baseless

You may also like this video:

Exit mobile version