Site iconSite icon Janayugom Online

സിഎന്‍ജി വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് രണ്ടര രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ഡല്‍ഹിയില്‍ സിഎന്‍ജി വിലയില്‍ 15 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 71.61 രൂപയാണ്. ഇതോടെ സിഎന്‍ജിക്ക് സബ്സിഡി നിരക്ക് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി 18 മുതല്‍ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹിയിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish summary;CNG prices rise again

You may also like this video;

Exit mobile version