Site iconSite icon Janayugom Online

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്;ആർബിഐ

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആർബിഐയുടെ നിലപാട്. ഇത് സംബന്ധിച്ച നിർദ്ദേശം ആർബിഐ പരസ്യപ്പെടുത്തി. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നാണ് ആർബിഐ ആരോപിക്കുന്നത്. സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.

2020 സെപ്റ്റംബർ 29‑ന് നിലവിൽ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949- ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅർ ആക്ട് 1949 ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

eng­lish sum­ma­ry; Co-oper­a­tives should not use the name Bank; RBI

you may also like this video;

Exit mobile version