കല്‍ക്കരി കുംഭകോണക്കേസില്‍ ഛത്തീസ്ഗഡില്‍ രണ്ടാമത്തെ ഐഎഎസ് ഓഫീസറും അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് ഐഎഎസ് ഓഫീസര്‍ രാനു സാഹുവിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സാഹുവിനെ റായ്പൂര്‍ കോടതിയില്‍ ഹാജരാക്കി. മൂന്ന് ദിവസത്തെ കസ്റ്റഡിക്ക് കോടതി അനുവദിച്ചതായി ഇഡി അറിയിച്ചു.
കല്‍ക്കരി നികുതി കേസില്‍ രണ്ടാമത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. സമീര്‍ വിഷ്ണോയി ഐഎഎസിനെയാണ് ഇഡി അവസാനമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ സാഹുവിന്റെ വീടുള്‍പ്പടെ പതിനെഞ്ച് വസതികളെ കേന്ദ്രീകരിച്ച് ഇഡി റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് ട്രഷറര്‍ റാം ഗോപാല്‍ അഗര്‍വാളിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ജനുവരിവരെ ആറു തവണയാണ് സാഹുവിനെ ഇഡി ചോദ്യം ചെയ്തത്. സാഹുവിന്റെ 5.52 കോടി രൂപയുടെ സ്വത്ത് ഇഡി കേസില്‍ ചേര്‍ത്തിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ സഹകരിച്ചതായും അഞ്ച് മാസത്തിന് ശേഷമാണ് തന്നെ ഈ കേസില്‍ അറസ്റ്റ് ചെയ്തതെന്നും സാഹു പറഞ്ഞു. സംസ്ഥാന കൃഷി വിഭാഗത്തിന്റെ ഡിയറക്ടര്‍ ആണ് രാനുുസാഹു. സംസ്ഥാനത്ത് കല്‍ക്കരി നിക്ഷേപമുളള കോര്‍ബയിലും റയ്ഗഡ് ജില്ലയിലും കളക്ടറുമായിരുന്നു.
English Summary: Coal scam: Second IAS officer arrested
You may also like this video