Site iconSite icon Janayugom Online

തീരദേശ ഹർത്താൽ ജില്ലയിൽ പൂർണ്ണം

തീരദേശ ഹർത്താൽ ജില്ലയിൽ പൂർണ്ണം. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകാതെയും, ജില്ലയിലെ എല്ലാ ഹാർബറുകളും ലാൻഡിങ് സെന്ററുകളും തീരദേശത്തുള്ള മാർക്കറ്റുകളും ചില്ലറ മത്സ്യ വില്പന കേന്ദ്രങ്ങളും പ്രവർത്തികാതെയും പ്രതീഷേധം ശക്തമാക്കി. തീരദേശത്തെ 90 ശതമാനത്തോളം കടകമ്പോളങ്ങൾ ഹർത്താലിനോട് അനുഭവ പ്രകടിപ്പിച്ച അടഞ്ഞു കിടന്നു. 

ഹർത്താൽ വിജയിപ്പിച്ച ജില്ലയിൽ വെളിയങ്കോട്, പൊന്നാനി, കൂട്ടായി, താനൂർ പരപ്പനങ്ങാടി വള്ളിക്കുന്ന് എന്നീ മേഖലകളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. പൊന്നാനിയിൽ പി നന്ദകുമാർ എംഎൽഎ, കൂട്ടായി ബഷീർ, എ എം രോഹിത്, പി പി യൂസഫലി, കുഞ്ഞുമുഹമ്മദ്, കെ മുനീപ്,
കെ എ റഹീം, ഇമ്പിച്ചിക്കോയ തങ്ങൾ, പി കെ ഷാഹുൽ, കെ റഫീഖ് എന്നിവർ സംസാരിച്ചു. കെ ആർ റസാഖ് അധ്യക്ഷത വഹിച്ചു.
വെളിയങ്കോട് ടി എം സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു പി വി ഷാജി, കെ കെ അബൂ ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. തിരൂർ കൂട്ടായി അങ്ങാടിയിൽ നടന്ന പ്രകടനവും പൊതുയോഗവും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
എസ്ടിയു നേതാവ് ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ, ഹുസൈൻ ഇസ്പാടത്ത്, സി സക്കീർ ഐഎൻടിയുസി, ഹനീഫ മാഷ് എന്നിവർ സംസാരിച്ചു.

Exit mobile version