അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് കണ്ടെത്തിയത്. റാന്നി അങ്ങാടി പേട്ട ജങ്ഷനിൽ സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് സംഭവം.
ശാസ്താംകോവിൽ ലോഡ്ജിൽ വാടകക്ക് താമസിക്കുകയാണ് രാജാ. വീടിന്‍റെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിനും പാത്രങ്ങൾക്കും ഇടയിലാണ് മൂർഖനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടി വീട്ടിലെത്തി പാമ്പിനെ പിടികൂടി.

