Site iconSite icon Janayugom Online

നിയമ ലംഘനം: കൊക്കകോളയ്ക്കും പെപ്സിക്കും കോടികളുടെ പിഴ

ഭൂഗർഭജല ഉപയോഗ മാനദണ്ഡങ്ങൾ ലംഘിച്ചതിന് യുഎസ് കമ്പനികളായ കൊക്കകോളയുടെയും പെപ്സിയുടെയും ഇന്ത്യന്‍ പങ്കാളികള്‍ക്ക് കോടികളുടെ പിഴ വിധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. രാജ്യത്ത് പാരിസ്ഥിതിക നാശം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊക്കകോളയുടെ ഇന്ത്യന്‍ പങ്കാളിയായ മൂണ്‍ ബീവറേജസ്, പെപ്സിക്കോയുടെ പങ്കാളി വരുണ്‍ ബീവറേജസ് എന്നീ കമ്പനികള്‍ക്കെതിരെയുള്ള നടപടി. മൂണ്‍ ബീവറേജസിന് 15 കോടിയും വരുണ്‍ ബീവറേജസ് 9.5 കോടിയുമാണ് പിഴ വിധിച്ചത്.

കൊക്കകോളയുടെ പ്ലാന്റ് ഗ്രേറ്റര്‍ നോയിഡയിലും സാഹിബാബാദിലാണ് സ്ഥിതി ചെയ്യുന്നത്. പെപ്സികോയുടേത് ഗ്രേറ്റര്‍ നോയിഡയിലും. മൂന്ന് പ്ലാന്റുകളും ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര ഭൂഗർഭജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് 246 പേജുള്ള വിധി പ്രസ്താവത്തില്‍ പറയുന്നു.

എന്‍ഒസിയുടെ കാലവധി കഴി‍ഞ്ഞിട്ടും അനധികൃതമായി ഭൂഗര്‍ഭജലം എടുത്തതിന് കമ്പനികള്‍ ഉത്തരവാദികളാണ്. ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനുള്ള ബാധ്യതകൾ നിറവേറ്റാതെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിനും ട്രൈബ്യൂണല്‍ കമ്പനികളെ കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മാലിന്യ നിര്‍മ്മാജന നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡ് കൊക്കകോള, പെപ്സികേ, ബിസ്‌ലെരി എന്നീ കമ്പനികള്‍ക്ക് 50.66കോടി, 8.7 കോടി, 10.75 കോടി പിഴ ചുമത്തിയിരുന്നു.

eng­lish summary;Coca-Cola and Pep­si fined millions

you may also like this video;

Exit mobile version