Site icon Janayugom Online

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം; ഭീഷണിയുണ്ടാകുന്നത് ഇത് നാലാം തവണ

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഈ പ്രാവശ്യം സന്ദേശം ലഭിച്ചത് പോലീസിനാണ്. കപ്പല്‍ശാല തകര്‍ക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്.

ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. സന്ദേശമയക്കാന്‍ ഉപയോഗിക്കുന്നത് പ്രോട്ടോണ്‍ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടു.
eng­lish summary;cochin ship­yard threat again
you may also­likethis video;

Exit mobile version