Site icon Janayugom Online

‘വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റ’; മാപ്പ് ചോദിച്ച് ഐആർസിടിസി

വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ്  ദമ്പതികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. വിദിത് വർഷ്‌ണി എന്ന വ്യക്തി വന്ദേഭാരതില്‍ നല്‍കിയ ഭക്ഷണത്തിന്റെ ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

ഇന്ന് 18–06-24 ന് എൻ്റെ അമ്മാവനും അമ്മായിയും ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യുകയായിരുന്നു. അവർക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കിട്ടുകയുണ്ടായി. കാന്റീൻ ജീവനക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുകയും ഇത് ആവർത്തിക്കാതിരിക്കുകയും വേണമെന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിദിത് വർഷ്‌ണി എക്‌സിൽ കുറിച്ചു.

Eng­lish Summary:‘Cockroach in food received from Vande Bharat’; IRCTC apologizes
You may also like this video

Exit mobile version