Site iconSite icon Janayugom Online

ശ്വാസകോശത്തിൽ പാറ്റ; ഞെട്ടി ഡോക്ടര്‍മാര്‍

ശ്വാസതടസ്സവുമായെത്തിയയാളുടെ ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയുടെ (55) ശ്വാസകോശത്തിൽനിന്നാണ് അമൃത ആശുപത്രിയിലെ ഡോക്ടർമാർ നാലു സെന്റിമീറ്ററോളം വലുപ്പമുള്ള പാറ്റയെ പുറത്തെടുത്തത്. രണ്ടു ദിവസം മുൻപാണ് സംഭവം. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് രോഗി ആശുപത്രിയിലെത്തിയത്. എക്സ്‌റേ എടുത്തു നോക്കിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടില്ല.

പിന്നീട് വിശദപരിശോധനയിലാണ് ശ്വാസകോശത്തിൽ പാറ്റയെ കണ്ടതെന്ന് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ഹെഡ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. രോഗിക്ക്‌ ട്രക്കിയോസ്ടമിയുടെ ഭാഗമായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഇതിലൂടെ പാറ്റ ശ്വാസകോശത്തിലെത്തിയതാകാമെന്നാണ് കരുതുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

Eng­lish Summary:Cockroaches in the lungs; The doc­tors were shocked
You may also like this video

Exit mobile version