Site iconSite icon Janayugom Online

കൊക്കോ റോയൽ വെളിച്ചെണ്ണ നാളെ വിപണിയിൽ ഇറങ്ങും

മായം കലർന്ന വെളിച്ചെണ്ണകൾ വിപണിയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ശുദ്ധവും ഗുണമേന്മയുമുള്ളതുമായ വെളിച്ചെണ്ണയുമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. കോർപ്പറേഷന്റെ ഈ വർഷത്തെ ഏറ്റവും പുതിയ ഉത്പന്നമായ കൊക്കോ റോയൽ വെളിച്ചെണ്ണ നാളെ വിപണിയിൽ ഇറങ്ങും.
നാളികേര വികസന കോർപ്പറേഷന്റെ ആറ്റങ്ങലിലെ ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസ്സസ്സിംഗ് കോംപ്ലക്സിൽ സ്ഥാപിച്ച ആധുനിക ഡബിൾ ഫിൽറ്റേഡ്, റോസ്റ്റഡ് വെളിച്ചെണ്ണ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രേഡ് വൺ വെളിച്ചെണ്ണയാണ് കൊക്കോ റോയൽ.
ആരോഗ്യത്തിന്റെ നല്ല രുചി എന്ന നിലയിലാണ് കൊക്കോ റോയൽ, വിഷാംശമില്ലാത്ത വെളിച്ചെണ്ണ ഉപഭോക്താവിന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച് നാളികേര വികസന കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്നത്. കേരളത്തിലെയും ദേശീയവും അന്തർദേശീയവുമായ വിപണികൾ ലക്ഷ്യമിട്ടാണ് ഗുണമേന്മയുള്ള ഉത്പന്നം പുറത്തിറക്കുന്നതെന്ന് ചെയർമാൻ എം നാരായണൻ പറഞ്ഞു.
നാളെ വൈകീട്ട് 5.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ കോഴിക്കോട് കെ പി എം ട്രിപന്റാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെളിച്ചെണ്ണയുടെ ലോഞ്ചിംഗ് നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ഉത്പന്നം ഏറ്റുവാങ്ങൽ കെ സി കുഞ്ഞമ്മദ് കുട്ടിയും ആദ്യ ഇൻവോയ്സ് തുക കൈമാറൽ മുഹമ്മദ് നജാദും നിർവ്വഹിക്കും. എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരിക്കും. ആദ്യ വെളിച്ചെണ്ണയുടെ ഫസ്റ്റ് കൺസൈൻമെന്റ് ഫെബ്രുവരി ഏഴിന് കൃഷി മന്ത്രി പി പ്രസാദ് തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എംഡി എ കെ സിദ്ധാർത്ഥൻ അറിയിച്ചു.
Exit mobile version