Site icon Janayugom Online

തെങ്ങ് കൃഷി സബ്സിഡി: ഉദ്യോഗസ്ഥർ നേരിട്ടെത്തും

നാളികേര വികസന ബോർഡിന്റെ തെങ്ങ് പുതുകൃഷിക്ക് സബ്സിഡി ഉൾപ്പെടെ സഹായങ്ങൾക്ക് അപേക്ഷ സ്വീകരിക്കാൻ ബോർഡ് ഉദ്യോഗസ്ഥർ ജില്ലകളിൽ പര്യടനം നടത്തും. സ്വന്തമായി 25 സെന്റ് കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. 10 തെങ്ങിൻതൈ എങ്കിലും നട്ടുപരിപാലിക്കുന്നവരാകണം അപേക്ഷകർ. ഹെക്ടറിന് 6500 മുതൽ 15,000 രൂപ വരെ രണ്ട് വർഷത്തേയ്ക്ക് സബ്സിഡി ലഭിക്കും.

തെങ്ങിന്റെ ഇനം, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കി സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറം നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലകളിലെത്തുന്ന ബോർഡ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. വിവരങ്ങൾക്ക്: https: //coconutboard. gov. in.

Exit mobile version