Site icon Janayugom Online

205 രൂപയുള്ള വെളിച്ചെണ്ണയ്ക്ക് 92 രൂപ; 13 ഇനം സാധനങ്ങള്‍ സബ്സിഡിയില്‍, കണ്‍സ്യൂമര്‍ഫെഡിന്റെ ഓണവിപണി തുടങ്ങി

consumerfed

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 20 വരെ സംസ്ഥാനത്തുടനീളം 2000 വിപണികൾ പ്രവർത്തിക്കും. 13 ഇനം സാധനങ്ങൾ സബ്സിഡിയിൽ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും വിപണികൾ പ്രവർത്തിക്കുക.

സബ്സിഡിയിൽ വിതരണം ചെയ്യുന്ന സാധനങ്ങളും വിലയും (ബ്രാക്കറ്റിൽ മാർക്കറ്റ് വില): ജയ അരി: 25 രൂപ (35 രൂപ), കുറുവ അരി: 25 രൂപ (34 രൂപ), കുത്തരി: 24 രൂപ (34 രൂപ), പച്ചരി: 23 രൂപ (29 രൂപ), പഞ്ചസാര: 22 രൂപ (39 രൂപ), വെളിച്ചെണ്ണ: 92 രൂപ (205 രൂപ), ചെറുപയർ: 74 രൂപ (94 രൂപ), വൻകടല: 43 രൂപ (76 രൂപ), ഉഴുന്നു ബോൾ: 66 രൂപ (90), വൻപയർ: 45 രൂപ (86), തുവരപ്പരിപ്പ്: 65 രൂപ (95), മുളക് ഗുണ്ടൂർ: 75 രൂപ (145), മല്ലി: 79 രൂപ (90).

Eng­lish Sum­ma­ry: Coconut oil at Rs 205 and Rs 92; With 13 items sub­si­dized, Con­sumerfed’s onam mar­ket has begun

You may like this video also

Exit mobile version