Site icon Janayugom Online

നാളികേര സംഭരണം: കൃഷിയിടത്തിന്റെ പരമാവധി വിസ്തൃതി 15 ഏക്കറാക്കി ഉയർത്തി: കൃഷിമന്ത്രി

15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന് സർക്കാർ അനുമതി നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി അഞ്ച് ഏക്കറായിരുന്നു. അഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉല്പാദനം നടത്തുന്ന കർഷകരെക്കൂടി കൊപ്ര സംഭരണ പദ്ധതിയിലെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം കൊപ്ര സംഭരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ചർച്ച ചെയ്യുകയും, 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും കൊപ്ര സംഭരണത്തിനായി പച്ചത്തേങ്ങ സംഭരിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങാ സംഭരണത്തിലും നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിന്റെ ഭാഗമായ പച്ചത്തേങ്ങ സംഭരണത്തിനും 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Coconut storage
You may also like this video

Exit mobile version