Site iconSite icon Janayugom Online

ഗ്രാമീണ്‍ ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ കാപ്പി കര്‍ഷകരും

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കര്‍ഷക,തൊഴിലാളി വിരുദ്ധവും,കോര്‍പ്പറേറ്റ് അനുകൂലവുമായ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് നടക്കുന്ന ഗ്രാമീണ്‍ ഭാരത് ബന്ദില്‍ പങ്കെടുക്കുമന്ന് കാപ്പി കര്‍ഷക ഫെഡറേഷന്‍ (സിഎഫ്എഫ്ഐ).കാപ്പി കൃഷി മേഖലയിലും വൻകിട കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാനാണ് മോഡി സർക്കാർ നിലകൊള്ളുന്നതെന്നും കേന്ദ്രത്തിന്റെ കാപ്പി (പ്രോത്സാഹന, വികസന) ബിൽ ഈ ലക്ഷ്യത്തോടെയുള്ളതാണെന്നും സിഎഫ്എഫ്ഐ ദേശീയ എക്സിക്യൂട്ടീവ് ആരോപിച്ചു.

കോഫി ബോർഡ് ഉൾപ്പെടെ എല്ലാ നാണ്യവിള ബോർഡുകളും കോർപ്പറേറ്റുകളുടെ ലാഭനേട്ടത്തിനുള്ള സ്ഥാപനങ്ങളാക്കി മാറ്റാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സംഘടന ആരോപിച്ചു.2023 സാമ്പത്തിക വർഷത്തിൽ ടാറ്റയും സ്റ്റാർബക്സും അവരുടെ ലാഭം മൂന്നിരട്ടി വർധിപ്പിച്ചിരുന്നുവെങ്കിലും ചെറുകിട കർഷകർ ഉൽപാദനച്ചെലവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണെന്ന് കാപ്പി കർഷക ഫെഡറേഷൻ പറഞ്ഞു.

കാപ്പിക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്ന് കാപ്പി കർഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിച്ച് വനസംരക്ഷണ നിയമം ദുർബലപ്പെടുത്താൻ ഉള്ള കേന്ദ്രം നീക്കം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഭൂമി അധികാർ ആന്തോളനും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Summary:
Cof­fee farm­ers to par­tic­i­pate in Grameen Bharat Bandh

You may also like this video:

Exit mobile version