Site iconSite icon Janayugom Online

കോഫി ലൗവേഴ്സ് ഇവിടെ കമ്മോൺ! കടുപ്പത്തില്‍ ഒരു ചക്കക്കുരു കാപ്പിയായാലോ..

ഒരു കോഫി കുടിക്കാതെ അന്നത്തെ ദിവസം ശരിയാകില്ലെന്ന് പറയുന്നവരാണ് കോഫി ലൗവേഴ്സ്. ദിവസത്തിന്റെ തുടക്കം ഉന്മേഷത്തോടെയും ഊര്‍ജത്തോടെയും ഇരിക്കാന്‍ കഫീന്‍ അടങ്ങിയ കോഫി തന്നെ കൂടിച്ചേ തീരുവെന്ന് വാശിപ്പിടിക്കണോ. എന്നാല്‍ ചക്കക്കുരു കൊണ്ടൊരു കോഫിയായാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

കടുപ്പവും മധുരവും സമാസമം ആയാല്‍ രുചിയില്‍ സാധാകോഫിയെ വെല്ലുന്ന ചക്കക്കുരു കോഫി മതിയെന്ന് പിന്നീട് പറയും. ചക്ക സീസണായാല്‍ ചക്കയെ തട്ടി നടക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. ചക്ക മഹോത്സവം പോലെ ചക്ക ഉപ്പേരി, ചക്കപ്പുഴുക്ക്, ചക്ക തോരന്‍, എന്ന് വേണ്ട ചക്ക ഷേക്കും ഹല്‍വ വരെയും നാട്ടിലെങ്ങും ഓടുന്ന കാഴ്ച കാണാം.. എന്നാല്‍ ചക്കപ്പഴം കഴിച്ച് അതിലെ കുരു ഭദ്രമായി കവറിലാക്കി മാറ്റി വയ്ക്കുന്ന അമ്മമാരും ഓരോ വീട്ടിലുമുണ്ട്. സീസണ്‍ കഴിഞ്ഞാല്‍ ചക്കയുടെ രുചി അറിയാന്‍ കുരു എടുത്ത് തോരന്‍ വച്ച് കഴിക്കാമെന്ന് ചിന്തിച്ചാണ് അത്.. എന്നാല്‍ കുരു അങ്ങനെ മാത്രം കഴിച്ച് വിഷമിക്കണ്ട. രാവിലെ ഉറക്കമുണര്‍ന്ന് കോഫി നുകരാനും ചക്കക്കുരു തന്നെ മതി. ഒരു രൂപ പോലും ചിലവില്ലാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന കഫൈന്‍ അടങ്ങിയിട്ടില്ലാത്ത കോഫി പൗഡര്‍ ഉണ്ടാക്കിയാലോ.…

തയ്യാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞത് ചെറുതായി കഷ്ണങ്ങളാക്കി മുറിച്ച് എടുത്ത രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. അല്ലെങ്കില്‍ ഒവനില്‍ വച്ചും ചൂടാക്കിയെടുക്കാം. ഉണക്കിയെടുത്ത ചക്കക്കുരു പാനില്‍ നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം. മീഡിയം ഫ്ലെയിമില്‍ വച്ച് ചക്കക്കുരു നന്നായി വറുത്തെടുക്കണം.. ചൂട് മാറിയ ശേഷം ചക്കക്കുരു മിക്സിയിലാക്കി തരികളില്ലാതെ പൊടിച്ചെടുക്കണം. രുചിയില്‍ മാറ്റമില്ലാതെ മറ്റ് മായങ്ങള്‍ ചേര്‍ക്കാതെ ഇന്‍സ്റ്റന്റ് കോഫി പൗഡറിന്റെ അതേ രൂപത്തില്‍ ഇനി ചക്കക്കുരു കോഫി കുടിക്കാം.. ഏറെ നാള്‍ കേട് കൂടാതെ ഇവ കുപ്പിയിലും ആക്കി സൂക്ഷിക്കാം..

Exit mobile version