2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ, ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്.
2021–2022 കാലഘട്ടത്തിൽ വ്യാജ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ് എന്നിവർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതിയിൽ നിന്ന് സമ്പാദിച്ച ഫണ്ട് കാർ ബോംബ് ആക്രമണത്തിനായി സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിനാണ് ഉപയോഗിച്ചത്.

