Site iconSite icon Janayugom Online

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; പാലക്കാടും എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാട് എന്‍ഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാട് പരിശോധന നടത്തി. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിന്റെ വസതിയിലാണ് എൻ ഐ എ സംഘം പരിശോധന നടത്തിയത്.
പിടിയിലായവര്‍ കേരളത്തില്‍ എത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് മുതമട ചപ്പക്കാട് ഷെയ്ക് മുസ്തഫയുടെ വീട്ടിലാണ് എന്‍ഐഎയുടെ ചെന്നൈ യൂണിറ്റ് ഇന്ന് പരിശോധന നടത്തിയത്. ഇയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണ്. 

എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുകൂടിയാണ് ഷെയ്ക് മുസ്തഫ. തമിഴ്നാട്ടിലും എന്‍ഐഎ പരിശോധന തുടരുകയാണ്. കോയമ്പത്തൂരില്‍ 20 കേന്ദ്രങ്ങളിലും ഇന്ന് പരിശോധനകള്‍ നടന്നു. സ്‌ഫോടനം നടന്ന കാര്‍ നല്‍കിയ ചെന്നൈയിലെ സെക്കന്റ് ഹാന്റ് കാര്‍ ഡീലര്‍ നിജാമുദ്ദീനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. നാല്‍പ്പത്തിയഞ്ചിടത്താണ് ഇതുവരെ റെയ്ഡ് നടന്നത്. 

കോയമ്പത്തൂര്‍ കോട്ടമേട്, ഉക്കടം, പൊന്‍വിള നഗര്‍, രത്‌നപുരി എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഒക്‌ടോബർ 23ന് വൈകിട്ടാണ് കോയമ്പത്തൂരിൽ കാറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർ മരിച്ചു. കേസില്‍ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് എതിരെ യുഎപിഎ ചുമത്തി.അതേസമയം അന്വേഷണത്തിൽ പൊട്ടാസ്യം ഉൾപ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തു.

Eng­lish Summary:Coimbatore car blast; Palakkad also NIA raid
You may also like this video

Exit mobile version