Site iconSite icon Janayugom Online

വിചാരണയ്ക്കിടെ കോള കുടി; പൊലീസുകാരന് അപൂര്‍വ്വ ശിക്ഷ വിധിച്ച് കോടതി

വിചാരണയ്ക്കിടയിൽ കൊക്കകോള കുടിച്ച പൊലീസ് ഉദ്യോഗസ്ഥന് അപൂർവ ശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. കൊക്കകോളയുടെ 100 ക്യാനുകൾ കോടതിയിൽ വിതരണം ചെയ്യണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഓൺലൈൻ വഴിയായിരുന്നു വിചാരണ. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ ശീതളപാനീയം കുടിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ശ്രന്ധയിൽപ്പെട്ടത്. 

ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകുന്നത് ഇങ്ങനെയാണോ, കോടതി നേരിട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അയാൾ ക്യാനുമായി വരുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടർന്ന് പൊലീസിന് വേണ്ടി അഡീഷനൽ സർകാർ അഭിഭാഷകൻ (എജിപി) ഡിഎം ദേവ്നാനി ക്ഷമാപണം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസ് നടപടിയെടുക്കുകയായിരുന്നു. ബാർ അസോസിയേഷനിലെ എല്ലാവർക്കും 100 കൊക്കകോള ക്യാനുകൾ വിതരണം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥനോട് നിർദേശിക്കാൻ ദേവ്നാനിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 

അതേസമയം മുതിർന്ന അഭിഭാഷകൻ കൊക്ക കോളയേക്കാൾ ദോഷകരമല്ലാത്ത നാരങ്ങ ജ്യൂസ് വിതരണം ചെയ്യട്ടെ എന്നാശ്യപ്പെട്ടപ്പോൾ, എന്നാൽ അമുൽ ജ്യൂസ് മതി എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത് ലഭിച്ച ശേഷം കോടതിയെ അറിയിക്കാൻ ദേവ്നാനിയോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കോടതി വാദം പുനരാരംഭിച്ചത്. 

Eng­lish Summary:cola drank dur­ing tri­al case agan­ist policeman
You may also like this video

Exit mobile version