Site iconSite icon Janayugom Online

ശീതക്കാറ്റ്‌ : യുഎസിൽ ലക്ഷങ്ങൾ ഇരുട്ടിൽ , ഗ്രീൻലൻഡിലും 
കനത്ത നാശം

അമേരിക്കയിൽ ശക്തമായ ശീതക്കാറ്റിനെ തുടർന്ന്‌ ജനജീവിതം ദുസ്സഹമാകുന്നു. ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക്‌ വൈദ്യുതി തടസ്സപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ കാലാവസ്ഥ വലിയ വെല്ലുവിളിയായത്. തെക്കൻ പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള മേഖലകളിൽ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച, മഴ എന്നിവ റിപ്പോർട്ട്‌ ചെയ്തത്. ജനസംഖ്യയുടെ പകുതിയിലധികം പേരെ ‑അതിശൈത്യം ബാധിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. റോഡുകളിലെല്ലാം മഞ്ഞുപാളി രൂപപ്പെടുകയും അടിയന്തര സർവീസുകൾപോലും തടസ്സപ്പെടുകയും ചെയ്‌തു.

14 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങൾക്ക്‌ അതീവ ജാഗ്രതാ നിർദേശം നല്‍കി. വ്യോമഗതാഗതമേഖലയാകെ താറുമാറായി. പതിനായിരത്തോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി. ​ശീതകൊടുങ്കാറ്റ്‌ ഗ്രീൻലൻഡിലും വ്യാപക നാശം വിതയ്ക്കുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്‌തു. തലസ്ഥാനമായ നൂക്കിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു. ഇരുപതിനായിരത്തോളം പേർ ഇരുട്ടിൽ കഴിയുന്നതായാണ്‌ റിപ്പോർട്ട്‌. പലയിടങ്ങളിലും ജനജീവിതം സ്‌തംഭിച്ചു. ഗതാഗതത്തെയും സാരമായി ബാധിച്ചു.

Exit mobile version