Site iconSite icon Janayugom Online

തണുത്ത് വിറച്ച് ഡല്‍ഹി

cold wavecold wave

ഡല്‍ഹിയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 15.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. ഇത് സാധാരണ താപനിലയേക്കാള്‍ ഏറെ താഴെയാണ്.

ശീതക്കാറ്റും മൂടല്‍മഞ്ഞും തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേലയിലും ജഫാര്‍പുരിലും 12 ഡിഗ്രീ സെല്‍ഷ്യസില്‍ താഴെയാണ് താപനില. അടുത്ത നാല് ദിവസത്തേയ്ക്ക് മൂടല്‍മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡൽഹിയിൽ മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കൻ യുപി, പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry: Cold wave in Delhi

You may like this video also

Exit mobile version