Site iconSite icon Janayugom Online

ഇന്ത്യക്കാർ പല്ല് തേക്കുന്നില്ലെന്ന് കമ്പനി; കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വിൽപന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്

ഇന്ത്യയിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വിൽപന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഇന്ത്യക്കെരെ പഴിച്ചുകൊണ്ടാണ് കമ്പനി വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യക്കാർ പല്ല് തേക്കാൻ ടൂത്ത് പേസ്റ്റ് വാങ്ങുനില്ലെന്നാണ് അവരുടെ വാദം. നേരത്തെയും ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ച് ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുളൂവെന്ന് കമ്പനി പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാം സാമ്പത്തിക പാദത്തിലും കമ്പനിയുടെ വിൽപന കുത്തനെ ഇടിഞ്ഞു.

ജിഎസിടിയിലുണ്ടായ കുറവും വിൽപനയെ ബാധിച്ചു. അടുത്തിടെ ടൂത്ത് പേസ്റ്റ് ഉൾപ്പെടുള്ള ദന്ത സംരക്ഷണ ഉല്പന്നങ്ങളുടെ ജെ എസ്‌ ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാൽ ഇത് കോൾഗേറ്റ് കമ്പനിക്ക് സഹായകമായില്ലെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിലും കോൾഗേറ്റ് നേരിയ തോതിൽ തിരിച്ചടി നേരിടുന്നുണ്ട്. കൂടാതെ ഡാബർ, പതഞ്ജലി പോലുള്ള ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ചതും കോൾഗേറ്റിന് തിരിച്ചടിയായി. 

Exit mobile version