Site iconSite icon Janayugom Online

ബിരിയാണി ഫെസ്റ്റിവലില്‍ ബീഫ്, പോര്‍ക്ക് വിളമ്പരുതെന്നു കലക്ടര്‍

ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി വിവാദം. ആമ്പൂര്‍ ബിരിയാണി മേളയില്‍ ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ വിളമ്പരുതെന്നു തിരുപ്പത്തൂര്‍ കലക്ടര്‍ ഉത്തരവിട്ടതാണ് വിവാദമായത്. കലക്ടര്‍ അമര്‍ ഖുശ്വാഹയുടെ ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു.

വിവാദം ചൂടുപിടിച്ചതോടെ മഴയെ തുടര്‍ന്ന് മേള മാറ്റി വയ്ക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു. മേളയില്‍നിന്ന് ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ ഒഴിവാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഒരുവിഭാഗം ആളുകള്‍ പോര്‍ക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മേള മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് വിവരം.

തിരുപ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ആമ്പൂര്‍ ബിരിയാണി മേള നടത്തുന്നത്. സൗജന്യമായി ബീഫ് ബിരിയാണി മേളയില്‍ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ), ഹ്യൂമാനിറ്റേറിയന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ പ്രഖ്യാപിച്ചു.

Eng­lish sum­ma­ry; Col­lec­tor says beef and pork should not be served at the Biryani Festival

You may also like this video;

Exit mobile version