Site icon Janayugom Online

ദേശീയപാത കരാര്‍ കമ്പനിയെ കരിമ്പട്ടികയിലാക്കാന്‍ കളക്ടറുടെ റിപ്പോർട്ട്

NH

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
താൽക്കാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമ്മാണ ഉപകരണങ്ങളില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.
ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും ഫലപ്രദമായില്ല. പുതുക്കാട്ടെ കുഴികൾ പൂർണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ ഇട്ട ടാർ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കൽ തുടരുകയാണ്. കുഴിയടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവൃത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തൽ. 

Eng­lish Sum­ma­ry: Col­lec­tor’s report to black­list high­way con­tract­ing company

You may like this video also

Exit mobile version