Site icon Janayugom Online

പ്രിൻസിപ്പൽ നിയമനം സർക്കാരിന് മുന്നോട്ടുപോകാം: ട്രിബ്യൂണൽ

സംസ്ഥാനത്തെ ഗവ. കോളജ് പ്രിൻസിപ്പൽ നിയമന നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) അംഗീകരിച്ച 43 പേരുടെ നിയമനം താൽക്കാലികമായി രണ്ടാഴ്ചയ്ക്കകം നടത്തണം. പുതിയ ഒഴിവുകൾകൂടി ഉൾപ്പെടുത്തി നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ഡിപിസിക്ക് മുമ്പിൽ താൽക്കാലിക നിയമനം ലഭിച്ചവർകൂടി ഹാജരാകണം.

അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗങ്ങളായ പി വി ആശ, പ്രദീപ്കുമാർ എന്നിവരുടേതാണ് ഉത്തരവ്. സർക്കാരിന് വേണ്ടി അഡ്വ. ആന്റണി മുക്കാടത്ത് ഹാജരായി. യുജിസിക്ക് വേണ്ടി ഹാജരായ എസ് കൃഷ്ണമൂർത്തിയും സർക്കാരിന്റെ നിയമ പ്രക്രിയ സുതാര്യമാണെന്ന് വാദിച്ചു. സർക്കാരിന്റെ നടപടികൾ അംഗീകരിച്ചതിന് സമാനമായ വിധിയാണ് വന്നിട്ടുള്ളതെന്നും ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

Eng­lish Sum­ma­ry: col­lege prin­ci­pal appointment
You may also like this video

Exit mobile version