Site iconSite icon Janayugom Online

കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്

ആറാമത് കൊളംബൊ സുരക്ഷാ കോൺക്ലേവ് നാളെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെൽസ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ പദവിയിലുള്ള ഉന്നതോദ്യോഗസ്ഥര്‍ കോൺക്ലേവിൽ പങ്കെടുക്കും.

സമുദ്രസുരക്ഷ, സംരക്ഷണം, തീവ്രവാദ പ്രതിരോധം, കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും അടക്കമുള്ള രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയൽ, സൈബർ സുരക്ഷ, അടിസ്ഥാന വികസനം, വിവര സാങ്കേതിക വിദ്യ, ദുരന്ത നിവാരണം, അടിയന്തര ഘട്ടങ്ങളിലെ സഹായം തുടങ്ങിയ രംഗങ്ങളിൽ പരസ്പരസഹകരണം ലക്ഷ്യമിട്ടാണ് 2011ൽ കോൺക്ലേവ് ആരംഭിച്ചത്.

കൊളംബൊയാണ് കോൺക്ലേവിന്റെ ആസ്ഥാനം. കഴിഞ്ഞ മാർച്ചിൽ മാലദ്വീപിൽ നടന്ന അഞ്ചാമത് കോൺക്ലേവിലെ തീരുമാനപ്രകാരമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ പ്രവർത്തനപരിപാടികൾക്ക് രൂപം നൽകുന്നതിനുമാണ് കൊച്ചിയിലെ കോൺക്ലേവ്.

ആറ് രാജ്യങ്ങളുടെയും പ്രതിനിധികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊച്ചിയിലെത്തി. ദേ­ശീയ സുരക്ഷാ ഉപദേശകസമിതിയുടെ സെക്രട്ടേറിയേറ്റാണ് കൊച്ചിയിൽ ക്യാമ്പ് ചെയ്ത് കോൺക്ലേവിന് ചുക്കാന്‍ പിടിക്കുന്നത്.

Eng­lish summary;Colombo Secu­ri­ty Conclave

You may also like this video;

Exit mobile version