Site iconSite icon Janayugom Online

ചൊവ്വയില്‍ കോളനി: പത്ത് ലക്ഷം പേരെ ചൊവ്വയിലേക്ക് അയക്കുമെന്ന് മസ്ക്

muskmusk

ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പത്ത് ലക്ഷം ജനങ്ങളെ ചൊവ്വയിലെത്തിക്കാന്‍ പദ്ധതിയിട്ട് ശതകോടീശ്വരനായ ഇലോണ്‍ മസ്ക്. ഭൂമിയെ മാത്രം ആശ്രയിക്കുന്നവരായി മനുഷ്യര്‍ മാറരുതെന്നും പദ്ധതിയെക്കുറിച്ച് വിശദീകരിക്കവെ മസ്ക് പറഞ്ഞു. സ്‌കിന്റെ കമ്പനി നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ് റോക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മസ്ക്. അതേസമയം സ്റ്റാര്‍ഷിപ്പ് ചന്ദ്രനില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ചൊവ്വയിലേക്കുള്ള പദ്ധതികളുടെ മുന്നാടിയായാണ് പരിശീലനമെന്ന പോലെ മസ്‌കും കൂട്ടരും ചാന്ദ്ര ദൗത്യത്തെ കാണുന്നത്.

Eng­lish Sum­ma­ry: Colony on Mars: Musk will send one mil­lion peo­ple to Mars

You may also like this video

Exit mobile version