Site iconSite icon Janayugom Online

ആശ്വസിക്കാന്‍ വരട്ടെ.. സ്വർണവില കൂടി

നേരിയ വിലയിടിവിന് പിന്നാലെ സ്വർണം രണ്ടുദിവസമായി തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് സ്വർണവില.

ആഗോളവിപണിയിലും 44.38 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് കൂടിയത്. 4,372.98 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. ഇന്നലെ 4,325.44 ഡോളറായിരുന്നു. 1.03 ശതമാനമാണ് വർധന. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില ഒരു ശതമാനം വർധിച്ച് 4,384.45 ഡോളറായി. ഇന്നലെ 4,332.10 ഡോളറായിരുന്നു.

Exit mobile version