Site icon Janayugom Online

ഹാസ്യനടന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

സ്റ്റാന്‍ഡ്-അപ്പ് കോമികില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. ‘മൈനേ പ്യാര്‍ കിയ’, ‘ബാസിഗര്‍’ തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു.

സമാജ്വാദി പാര്‍ട്ടിയിലും പിന്നീട് 2014ല്‍ ബിജെപിയിലും പ്രവര്‍ത്തിച്ച ശ്രീവാസ്തവ ഉത്തര്‍പ്രദേശിലെ ഫിലിം ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണായിരുന്നു. 1980-കള്‍ മുതല്‍ കൊമേഡിയനെന്ന നിലയില്‍ സജീവമായിരുന്നെങ്കിലും റിയാലിറ്റി സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോ ആയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ ന്റെ ആദ്യ സീസണില്‍ 2005‑ല്‍ പങ്കെടുത്തതോടെയാണദ്ദേഹം ശ്രദ്ധ നേടിയത്. മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Eng­lish sum­ma­ry; Come­di­an Raju Sri­vas­ta­va pass­es away

You may also like this video;

Exit mobile version